അമൃത്സർ : പത്താൻകോട്ട് മാതൃകയിലുള്ള ആക്രമണത്തിന് ശ്രമിക്കുന്നതിനിടെ മൂന്ന് പേർ അറസ്റ്റിലായതായി റിപ്പോർട്ട്. ഹോഷിയാർ പൂരിൽ നിന്നാണ് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത് . മൂന്ന് പിസ്റ്റളുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ഈ വർഷമാദ്യം പത്താൻ കോട്ടിൽ ജെയ്ഷ് എ മൊഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴ് സൈനികരും മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു . ജെയ്ഷ് ഇ മൊഹമ്മദും ലഷ്കർ ഇ തോയ്ബയും പഞ്ചാബിന് സമീപമുള്ള പാക് മേഖലയിൽ ഭീകര പരിശീലന ക്യാമ്പുകൾ സ്ഥാപിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു .