തിരുവനന്തപുരം: ഭീകരവാദത്തിനും ഭീകരവാദികള്ക്കുമെതിരേ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശരക്ഷാജ്വാല ശ്രദ്ധേയമായി. ഭീകരവാദികളും അവരെ പിന്തുണക്കുന്നവരും ഇന്ത്യ വിടണമെന്ന ആവശ്യമുയര്‍ത്തിയാണ് ക്വിറ്റ് ഇന്ത്യ വാര്‍ഷികദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ദേശരക്ഷാജ്വാല സംഘടിപ്പിച്ചത്.
തിരുവനന്തപുരത്ത് നടന്ന പരിപാടി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു ഉദ് ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എസ് സുരേഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം അഡ്വ.പിഎസ് ശ്രീധരന്‍പിളള ജ്വാല തെളിയിച്ചു. കാല് നൂറ്റാണ്ടു മുമ്പ് ലണ്ടനില്‍ ചേര്‍ന്ന പാന്‍ ഇസ്ളാമിക് കോണ്‍ഫറന്‍സിന്റെ അജണ്ടയാണ് ഐഎസ് രാജ്യത്ത് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. കണ്ണൂരില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.അരുണ്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എം.പി ശിഖ, ബി.ജെ.പി സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.