റെന്നീസ്: വടക്കൻ ഫ്രാൻസിലെ റൂവനിൽ ഒരു ബാറിലുണ്ടായ തീപിടുത്തത്തിൽ പതിമൂന്നു പേർ കൊല്ലപ്പെട്ടു. ആറു പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. സിറ്റി സെന്ററിലുള്ള ക്യൂബ ലിബ്ര ബാറിൽ ഇന്നലെ അർദ്ധരാത്രിയോടെ, ഒരു പിറന്നാൾ ആഘോഷത്തിനിടെയാണ് അപകടമുണ്ടായത്.
അൻപതോളം അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അതേസമയം നിലവിൽ ലഭ്യമായ മരണനിരക്കുകൾ ഏകദേശകണക്കു മാത്രമാണെന്നും സംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നുമാണ് വിവരം.
തീപിടുത്തമുണ്ടാകാനുള്ള കാരണത്തേക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.