ശ്രീനഗർ: കശ്മീരിൽ പുതുതായി പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്ക് പരിക്കേറ്റു. കശ്മീർ താഴ്വരയുടെ വിവിധഭാഗങ്ങളിലായാണ് ഇന്നലെ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
ചന്ദൂര, ഖാൻ സാഹിബ് ഏരിയ, സോപൂർ എന്നിവിടങ്ങളിലാണ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർ മരിച്ചത്. കഴിഞ്ഞ നാലാഴ്ചയായി പ്രദേശത്തു തുടരുന്ന കലാപങ്ങളിൽ 54 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് കശ്മീരിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. കശ്മീർ വിഘടനവാദി നേതാക്കളും, പാകിസ്ഥാനും ഈ കലാപത്തിന് പിന്നിൽ നിന്നു പിന്തുണ ചെയ്യുന്നതായി സൂചനകളുണ്ടായിരുന്നു.