തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ഡിജിപ്പിക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പോലീസുകാരന് സസ്പെൻഷൻ . ആലപ്പുഴ എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജഗോപാലിനെയാണ് സസ്പെൻഡ് ചെയ്തത്.
കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞ ഠൗൺ എസ് ഐ വിമോദിനെതിരെ നടപടിയെടുത്തതിനെ വിമർശിച്ചതാണ് വിനയായത് . ഇരട്ടച്ചങ്കുള്ളവർക്ക് നട്ടെല്ലുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ വരുമായിരുന്നില്ല എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
സംഭവം വിവാദമായതോടെ ഏ ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡന്റ് ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് ജില്ലാ പോലീസ് മേധാവിക്കയച്ച റിപ്പോർട്ടിനെ തുടർന്നാണ് അച്ചടക്ക നടപടി .