മുംബൈ: മുംബൈ-ഗോവ ദേശീയ പാതയിൽ റായ്ഗഢിന് സമീപം പാലം തകർന്ന് വൻ അപകടം. കനത്ത മഴയെ തുടർന്നാണ് സാവിത്രി നദിക്ക് കുറുകെയുളള പാലം തകർന്നത്. അപകടത്തിൽ രണ്ടു ബസുകളും, രണ്ടുകാറുകളും ഒഴുകി പോയതായാണ് റിപ്പോർട്ട്.
22 പേരെ കാണാതായെന്ന് സംശയം. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.