കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ഭീകരാക്രമണം. വിദേശികൾ താമസിക്കുന്ന അതിഥി മന്ദിരത്തിന്റെ കവാടത്തിന് സമീപം ട്രക്കിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തു. ആക്രമണത്തിന് പിന്നാലെ അതിഥി മന്ദിരത്തിന്റെ വളപ്പിലേക്ക് കടന്നുകയറിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടുകയാണ്. സംഭവത്തിൽ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. അതീവ സുരക്ഷാമേഖലയായ അമേരിക്കൻ വ്യോമ താവളത്തിന് സമീപത്താണ് അതിഥി മന്ദിരം. കഴിഞ്ഞ ആഴ്ച കാബൂളിൽ ഐ.എസ് ഭീകരർ നടത്തിയ ഇരട്ട ചാവേർ സ്ഫോടനത്തിൽ 80 പേർ കൊല്ലപ്പെട്ടിരുന്നു.