തിരുവനന്തപുരം: കൗണ്‍സിലര്‍ കെ. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 35 വോട്ടിന് വിജയിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹനനെ 35 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി ആശാനാഥ് പരാജയപ്പെടുത്തിയത്. 580 വോട്ടുകളോടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.