തൃശ്ശൂർ: ഭാരതീയ ജനത ന്യൂനപക്ഷമോർച്ച തൃശ്ശൂർ ജില്ലാപ്രസിഡന്റായി ജോണി പൊന്തോക്കനെ ബി.ജെ.പി ജില്ലാപ്രസ്ഡന്റ് എ.നാഗേഷ് നാമനിർദ്ദേശം ചെയ്തു.
രണ്ടാം തവണയാണ് ജോണി പൊന്തോക്കൻ ജില്ലാപ്രസിഡന്റാകുന്നത്. 15 വർഷത്തോളം തൊഴിലാളിപ്രസ്ഥാനരംഗത്ത് പ്രവർത്തിച്ച ജോണി പൊന്തോക്കൻ വിവിധ തൊഴിലാളിസംഘടനകളുടെ ജില്ല, സംസ്ഥാന ചുമതലകൾ, ബി.ജെ.പി പാനഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാസമിതിയംഗം, തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് സെന്റ് സേവ്യേഴ്സ് ഫൊറോന ചർച്ച് പ്രതിനിധി കൂടിയായ ജോണി പൊന്തോക്കൻ, ഇപ്പോൾ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പറും കൂടിയാണ്.