ചെന്നൈ: ചെന്നൈയിലെ താംബരത്തു നിന്നും ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കു പോയ ഇന്ത്യൻ വ്യോമസേനയുടെ വിമാനം കാണാതായി. രാവിലെ 7.46 നാണ് വ്യോമസേനയുടെ എ.എൻ– 32 വിമാനത്തിൽ നിന്നും അവസാനമായി വിവരം ലഭിച്ചത്.
8.12 വരെ വിമാനം റഡാറിൽ ദൃശ്യമായിരുന്നു. 29 വ്യോമസേനാ ഉദ്യോഗസ്ഥരാണ് വിമാനത്തിലുള്ളത്. നാലു മണിക്കൂടുകൾ കൂടി പറക്കാനുള്ള ഇന്ധനമേ വിമാനത്തിൽ അവശേഷിക്കുന്നുള്ളൂ എന്നാണ് ലഭ്യമാകുന്ന വിവരം. നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാർഡും തിരച്ചിൽ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.