തായ്പേയ്: തയ്വാനിൽ ടൂറിസ്റ്റ് ബസിനു തീ പിടിച്ച് 26 പേർ മരിച്ചു. തിരക്കേറിയ ഹൈവേയിൽ ഇന്നുച്ചയോടെയാണ് സംഭവം. തലസ്ഥാനനഗരമായ തായ്പേയുടെ തെക്ക് നാഷണൽ ഹൈവേ രണ്ടിലാണ് അപകടമുണ്ടായത്.
ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികസ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഹൈവേയുടെ വശത്തുള്ള ഡിവൈഡറിൽ ഉരഞ്ഞാണ് വാഹനത്തിന് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.