കശ്മീരിൽ പത്രങ്ങൾക്കു വിലക്കേർപ്പെടുത്തിയെന്ന വാർത്ത വ്യാജം; വെങ്കയ്യ നായിഡു

ന്യൂഡൽഹി: ജമ്മുകശ്‌മീരിൽ പത്രപ്രസിദ്ധീകരണങ്ങൾ നിരോധിച്ചതായുള്ള വർത്തകൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു നിഷേധിച്ചു. ബുർഹാൻ വാണിയുടെ വധത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പത്ര പ്രസിദ്ധീകരണത്തിനു വിലക്കേർപ്പെടുത്തിയതായി വാർത്തകൾ പ്രചരിച്ചിരുന്നു. ജമ്മുകശ്‌മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ബുർഹാൻ വാണിയുടെ വധത്തെ തുടർന്ന് കശ്‌മീരിൽ വ്യാപകമായ അക്രമസംഭവങൾ അരങ്ങേറിയിരുന്നു. ആക്രമസംഭവങ്ങളെക്കുറിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് തടയുന്നതിനായി പത്രങ്ങൾ നിരോധിച്ചതായി വർത്തകൾ പുറത്ത് വരികയും ചെയ്തു.

പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ മൂന്നു ദിവസത്തേക്ക് തടഞ്ഞതായാണ് വാർത്തകൾ പുറത്ത് വന്നത്. മാത്രമല്ല ചില വാർത്താചാനലുകൾ‌ക്കും നിരോധനം ഏർപ്പെടുത്തിയതായും പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര വർത്താവിനിമയ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു ജമ്മുകശ്‌മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി ആശയവിനിമയം നടത്തിയത്. ഇത്തരത്തിലുള്ള ഒരു നിരോധനവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് ജമ്മുകശ്‌മീർ മുഖ്യമന്ത്രി വ്യക്തമാക്കിയതായി വെങ്കയ്യ നായിഡു വ്യക്തമാക്കി. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്ന നിലപാടുകളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി.

പി.എഫ് ഓർഗനൈസേഷനെതിരേ പെൻഷനേഴ്സ് ഫെഡറേഷൻ സമരത്തിലേയ്ക്ക്

Next Story »

ഇസ്ളാമിക് സ്റ്റേറ്റിനെതിരെ ഭാരതവും മലേഷ്യയും തമ്മിൽ ധാരണ

HAPPENING NOW

%d bloggers like this: