ഡേവിസ് കപ്പ് ടെന്നീസിൽ ഇന്ത്യയെ പ്ലേ ഓഫിലെത്തിച്ച ലിയാണ്ടർ പേസ് – രോഹൻ ബൊപ്പണ്ണ സഖ്യത്തിന്റെ ആഹ്ലാദ പ്രകടനം യൂട്യൂബിൽ വൈറലാകുന്നു. സെയ്ഫ് അലി ഖാന്റെ ഫാന്റം എന്ന സിനിമയിലെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന താരങ്ങളുടെ വീഡിയോ പതിനായിരങ്ങൾ ഇതിനകം കണ്ടുകഴിഞ്ഞു.
ഡേവിസ് കപ്പ് ടെന്നീസിൽ സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിലും റിവേഴ്സി സിംഗിൾസിലും നേടിയ തകർപ്പൻ ജയങ്ങളുമായി ഇന്ത്യ ലോക ഗ്രൂപ്പിലേക്കുള്ള പ്ലേ ഓഫ് ഉറപ്പിച്ചതോടെയാണ് കാണികൾക്ക് വിസ്മയം സമ്മാനിച്ച നൃത്തം അരങ്ങേറിയത്.
സെയ്ഫ് അലിഖാൻ കത്രീന കൈഫ് ജോഡികൾ അഭിനയിച്ച ഫാന്റം എന്ന സിനിമയിലെ ഗാനത്തിനൊപ്പമാണ് താരങ്ങൾ ചുവടുവച്ചത്.
ഏഷ്യ – ഓഷ്യാനിയ ഗ്രൂപ്പിൽ നിന്നും പ്ലേ ഓഫ് ഉറപ്പിച്ച ഇന്ത്യൻ ജോഡികൾ ലോക ഗ്രൂപ്പ് പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെ നേരിടും.