ന്യൂഡൽഹി: ദക്ഷിണ സുഡാനിൽ നിന്ന് ഓപ്പറേഷൻ സങ്കട് മോചനിലൂടെ കേന്ദ്രസർക്കാർ മോചിപ്പിച്ച ശേഷിക്കുന്ന ഇന്ത്യക്കാരും ഡൽഹിയിലെത്തി. 156 ഇന്ത്യക്കാരെയാണ് സർക്കാർ മോചിപ്പിച്ചത്.
ഇതിൽ 85 പേർ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിനു ശേഷം ബാക്കിയുള്ള 71 പേരാണ് ഡൽഹിയിൽ വിമാനമിറങ്ങിയത്. ഡൽഹിയിലെത്തിയവർക്ക് വീടുകളിലേയ്ക്ക് മടങ്ങാൻ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് കേന്ദ്ര സർക്കാർ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
വിമാനത്താവളത്തിലെത്തിയവരെ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിനിധികൾ സ്വീകരിച്ചു. ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായി കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും പ്രവർത്തനങ്ങാൾ ഇനിയും തുടരുമെന്നും ഓപറേഷൻ സങ്കട് മോചന് നേതൃത്വം നൽകിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജന.വി.കെ സിങ് പറഞ്ഞു.