കൊച്ചി: കുരുന്നുകളുടെ മനം കീഴടക്കി സുരേഷ് ഗോപി എം പി. എറണാകുളം വെണ്ണല വ്യാസ വിദ്യാലയത്തില്‍ എത്തിയ പ്രിയ താരത്തെ ഹൃദ്യമായാണ് സ്വീകരിച്ചത്.
നിറഞ്ഞ കയ്യടിയോടെയായിരുന്നു വിദ്യാലയത്തില്‍ എത്തിയ സുരേഷ് ഗോപി എം പിയെ സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വരവേറ്റത്. സ്കൂളില്‍ ആരംഭിക്കുന്ന യോഗ സെന്ററിന്റെ ശിലാസ്ഥാപന കര്‍മ്മം സുരേഷ് ഗോപി നിര്‍വഹിച്ചു. തുടര്‍ന്ന് ഗുരുത്വത്തിന്റെ മഹത്വം ഓര്‍മിപ്പിച്ചു ഉദ്ഘാടന പ്രസംഗം. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ അദ്ദേഹം അവര്‍ക്കായി ഗാനവും ആലപിച്ചു.
സ്കൂളിന്റെ വെബ്സൈറ്റും എംപി ഉദ്ഘാടനം ചെയ്തു. നിരവധി ആളുകളാണ് മഴയെ അവഗണിച്ചും സുരേഷ്ഗോപിയെ കാണാനായി സ്കൂളില്‍ എത്തിയത്.