ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ഊട്ടുപുരയിലെ അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്കിയ ദീപം പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് കെ പി സോമന് ഏറ്റുവാങ്ങി. ഭദ്രദീപത്തില്‍ നിന്ന് മുതിര്‍ന്ന പാചകക്കാര്‍ ഊട്ടുപുരയിലെ അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ ആറമുള്ള വള്ളസദ്യയുടെ പാചകത്തിന് തുടക്കമായി.
നാളെ രാവിലെ 11 മണിക്ക് വള്ളസദ്യകളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ.പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കും.