മത്ര: ഒമാൻ തലസ്ഥാനമായ മസ്കറ്റിലെ മത്രയിൽ മലയാളിയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്ത് തിരുമല സ്വദേശി സത്യനെയാണ് താമസസ്ഥലത്ത് കഴുത്തറുത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. അൻപതു വയസ്സായിരുന്നു.
ഒമാൻ ഫ്ലവർ മിൽ ഡീലറുടെ കളക്ഷൻ ഏജന്റായി ജോലി നോക്കി വരുന്ന സത്യന്റെ കൈ വശം തൊഴിലിന്റെ ഭാഗമായി മിക്കവാറും വലിയ തുകകൾ ഉണ്ടാകാറുള്ളതായി പറയപ്പെടുന്നു. ഈ തുക തട്ടിയെടുക്കുന്നതിനു വേണ്ടിയാകാം കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ താമസസ്ഥലത്തെത്താറുള്ള സത്യനെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ സുഹൃത്താണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.