തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തി. സ്കൂളുകൾ ഹൈടെക്കാക്കാൻ 500 കോടി രൂപ അനുവദിക്കും. വിദ്യാർത്ഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്യും. എല്ലാ മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരമുളള സ്കൂളുകൾ ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു.
വിഴിഞ്ഞം പുനരധിവാസ പദ്ധതിക്ക് ബജറ്റിൽ 25 കോടി അനുവദിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്കായി കൂട്ടായ്മ രൂപീകരിക്കും. 60 കഴിഞ്ഞ എല്ലാവർക്കും ക്ഷേമ പെൻഷൻ അനുവദിക്കും. കശുവണ്ടി മേഖലയുടെ പുനരുജ്ജീവനത്തിനായ 100 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.