കൊച്ചി: കേരളത്തിലെ ട്രോളിംഗ് നിരോധനത്തിന്റെ കാലാവധി ഘട്ടം ഘട്ടമായി 90 ദിവസം ആക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ. കെഎംഎഫ് ആര് ആക്റ്റ് പരിഷ്ക്കരിക്കുമെന്നും മന്ത്രി കൊച്ചിയില്‍ അറിയിച്ചു.
മത്സ്യ ഗവേഷണ മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിരവധി സ്ഥാപങ്ങളാണ് കേരളത്തില്‍ ഉള്ളത്. എന്നാല്‍ ഇതു വരെ ഈ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ട്രോളിംഗ് നിരോധനം 90 ദിവസം ആക്കണം എന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥ വ്യതിയാനം മത്സ്യ മേഖലയെ തകര്‍ക്കുകയാണ്. മീന്‍ പിടിക്കുന്ന രീതിയും മാറ്റേണ്ടാതുണ്ട്. ഒപ്പം കെ എം എഫ് ആര് ആക്ടില്‍ മാറ്റം വരുത്തുമെന്നും മേഴ്സികുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.
മത്സ്യ ഗവഷണ മേഖലയിലെ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിനു ശേഷം കൊച്ചിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.