ചെന്നൈ: സ്വകാര്യ വിമാനം ലാന്റ് ചെയ്യുന്ന വഴി വിമാനത്തിന്റെ മുൻ ചക്രം പൊട്ടിത്തെറിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ബംഗലുരുവിൽ നിന്നും വരികയായിരുന്ന വിമാനത്തിൽ ജീവനക്കാരെ കൂടാതെ മൂന്നു യാത്രക്കാരാണുണ്ടായിരുന്നത്. സംഭവത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങൾ അറിയിച്ചു.
വിമാനത്തിന്റെ ‘നോസ് വീൽ‘ എന്നറിയപ്പെടുന്ന മുൻ ചക്രമാണ് പൊട്ടിത്തെറിച്ചത്. വൻ അപകടമാണ് ഒഴിവായതെന്നും സി.ഐ.എസ്.എഫ് അറിയിച്ചു.
സംഭവത്തേത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങാൻ കാത്തു നിന്ന ആറോളം വിമാനങ്ങൾ വൈകി.