യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ പോർച്ചുഗലിന്റെ എതിരാളികളാരെന്ന് ഇന്നറിയാം. മാഴ്സെയിൽ നടക്കുന്ന രണ്ടാം സെമിയിൽ, ലോക ചാംപ്യൻമാരായ ജർമ്മനി കരുത്തരായ ഫ്രാൻസിനെ നേരിടും.
മികച്ച രീതിയിൽ കളിച്ച ഇറ്റലിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ജർമ്മനി സെമിയിലെത്തിയത്. ഐസ്ലൻഡിനെ 5-2ന് കീഴടക്കിയാണ് ഫ്രാൻസ് സെമി ബെർത്ത് സ്വന്തമാക്കിയത്. പരിക്കിൽ നിന്ന് മോചിതനായ നായകൻ ബാസ്റ്റിൻ ഷ്വെയ്ൻസ്റ്റീഗർ ഇന്ന് കളിക്കാനിറങ്ങുന്നത് ജർമ്മനിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. സ്ട്രൈക്കർ മരിയോ ഗോട്സെയെ മുൻനിർത്തിയാകും ജർമ്മനിയുടെ തന്ത്രങ്ങൾ. അർദ്ധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ ശേഷിയുളള അന്റോയിൻ ഗ്രിസ്മാനാണ് ഫ്രാൻസിന്റെ തുറുപ്പ് ചീട്ട്.