ആലപ്പുഴ : ആലപ്പുഴയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപകമായി നാളെ നടത്താൻ ആഹ്വാനം ചെയ്തിരുന്ന ഡോക്ടർമാരുടെ സമരം പിൻവലിച്ചു. അരൂക്കുറ്റി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ വരുണിനെ മർദ്ദിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നത്. അതേസമയം ഇന്ന് ആലപ്പുഴ ജില്ലയിൽ ഡോക്ടർമാർ നടത്തിയ മിന്നൽ പണിമുടക്ക് രോഗികളെ ഏറെ വലച്ചു. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് നാളെ നടത്താനിരുന്ന സമരം വേണ്ടെന്നു വെച്ചത്.