തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ ക്യാബിനറ്റ് പദവി സംബന്ധിച്ച് നിയമഭേദഗതിക്ക് ശുപാർശ. ചീഫ് സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറിയുമാണ് സർക്കാരിന് ശുപാർശ നൽകിയത്.
ചീഫ് സെക്രട്ടറിയുടെ ശുപാർശ ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കും. വി.എസിനെ ഭരണ പരിഷ്കരണ കമ്മറ്റി ചെയർമാനാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരട്ട പദവി നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം.