ഇസ്താൻബൂൾ: ആറ്റതുർക്ക് വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ നിന്ന് ബോളിവുഡ് താരം ഋത്വിക് റോഷൻ തല നാരിഴയ്ക്ക് രക്ഷപ്പെട്ടു.
ചാവേർ ആക്രമണത്തിന് ഒരു മണിക്കൂർ മുൻപാണ് ഋത്വിക് റോഷൻ വിമാനത്താവളം വിട്ടത്. മക്കളോടൊപ്പം ആഫ്രിക്കയിൽ അവധിക്കാലം ചെലവഴിക്കാനുള്ള യാത്രയിലാണ് ഋത്വിക് ആറ്റതുർക്ക് വിമാനത്താവളത്തിൽ എത്തിയത്.
ഇന്നലെയുണ്ടായ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെടുകയും 200ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.