ന്യൂഡൽഹി : ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു . ശമ്പളത്തിൽ 23.6 ശതമാനത്തോളം വർദ്ധനവ് . 2016 ജനുവരി 1 മുതൽ നടപ്പിലാക്കാനും തീരുമാനം.
അടിസ്ഥാന ശമ്പളത്തിൽ 14.27 ശതമാനമാണ് വർദ്ധനവ് . മറ്റ് അലവൻസുകളിലുള്ള വർദ്ധനവ് കൂടി കണക്കിലെടുക്കുമ്പോഴാണ് 23. 6 ശതമാനം ശമ്പളക്കൂടുതൽ ലഭിക്കുക. 47 ലക്ഷം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കും 52 ലക്ഷം വിരമിച്ച ജീവനക്കാർക്കും ഗുണകരമാണ് തീരുമാനം.
ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കുന്നതോടെ 1.02 ലക്ഷം കോടിയുടെ അധിക ചെലവാണ് സർക്കാരിനുണ്ടാകുക. ശമ്പളക്കമ്മീഷൻ ശുപാർശകളെപ്പറ്റി സമഗ്രപരിശോധനയ്ക്ക് കഴിഞ്ഞ ജനുവരിയിൽ ക്യാബിനറ്റ് സെക്രട്ടറി പി കെ സിൻഹയുടെ നേതൃത്വത്തിലുള്ള സമിതിയെ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിരുന്നു.