കോട്ടയം: മുന്‍ മന്ത്രി അടൂര്‍ പ്രകാശും ബാറുടമ ബിജു രമേശും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് ബാര്‍ കോഴക്കേസ് എന്നും ഗൂഡാലോചനക്കാരുടെ മക്കളുടെ വിവാഹനിശ്ചയത്തോടെ ഇത് വ്യക്തമായെന്നും യൂത്ത് ഫ്രണ്ട് എം. വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതിന് മറുപടി പറയണമെന്നും, ഗൂഡാലോചനയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.
ഗൂഡാലോചനയില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെങ്കില്‍ അദ്ദേഹത്തിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ അവകാശമില്ല, വിഷയത്തില്‍ ഹൈക്കമാന്റില്‍ പരാതി നല്‍കുമെന്നും സജി മഞ്ഞക്കടമ്പില്‍ കോട്ടയത്ത് പറഞ്ഞു.