കൊച്ചി: സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത.എസ്.നായർക്കെതിരേ സോളാര്‍ കമ്മീഷന്റെ അറസ്റ്റ് വാറണ്ട്. കമ്മീഷന് തുടര്‍ച്ചയായി നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണിത്.
കമ്മീഷന് മുന്നില്‍ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന സരിതയുടെ അപേക്ഷ ഇന്നലെ ജസ്റ്റിസ് ശിവരാജന് തള്ളിയിരുന്നു. തുടര്‍ന്ന് ക്രോസ് വിസ്താരത്തിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്നും കമ്മീഷന് വ്യക്തമാക്കിയിരുന്നു.