കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സദാനന്ദപുരത്ത് എംസി റോഡിലാണ് അപകടം ഉണ്ടായത്. പൈപ്പുമായി പോയ ലോറിയും, കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പൊലീസും, ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും, സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം സ്തംഭിച്ചു.