ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേദ്ര മോദിയുടെ UAE സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സാമൂഹിക സാംസ്കാരിക ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കിയതായി ദുബായ് ടൂറിസം വകുപ്പ് മുഖ്യകാര്യ ദര്‍ശി ഇസാം കാസിം. വിവിധ രാജ്യക്കാര്‍ക്കായി ഒരുമിച്ച് ഒരു കുടക്കീഴിൽ യോഗാഭ്യാസക്കളരി ഒരുക്കാനായതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം ജനം ടി.വിയോട് പറഞ്ഞു.
യോഗാഭ്യാസങ്ങള്‍ മതവിശ്വാസങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ പരിമിതപ്പെടുത്താനുള്ളതല്ലെന്നും, പൊതുജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി വാര്‍ത്തെടുക്കാന്‍ സഹായിക്കുന്ന മികച്ച കായിക അഭ്യാസങ്ങളാണെന്നും ഇസാം കാസിം പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ UAE സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകാന്‍ കാരണമായി. ഇപ്പോള്‍ അന്താരാഷ്ട യോഗ ദിനത്തോടനുബന്ധിച്ചുള്ള ബാബാ രാം ദേവിന്റെ ദുബായ് സന്ദര്‍ശനം അറബ് ഇന്‍ഡോ സംസ്കാരങ്ങള്‍ ഇഴ പിരിക്കാനാവാത്ത വിധം കൂടുതല്‍ ശക്തമായതിന്റെ തെളിവാണെന്നും അദ്ദേഹം ജനം ടി.വി യോട് പറഞ്ഞു.