മലപ്പുറം: മലപ്പുറത്ത് ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. താനൂര്‍ ഓലപ്പീടിക സ്വദേശി ഹംസക്കുട്ടിയുടെ പത്താക്ലാസ് വിദ്യാര്‍ഥിയായ മകന് മുഹമ്മദ് അമീനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഡിഫ്തീരിയ ഹൃദയത്തെ ബാധിച്ചാണ് രണ്ട് ദിവസം മുമ്പ് മുഹമ്മദ് അമീനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടാതെ രോഗലക്ഷണങ്ങള്‍ കണ്ട രണ്ട് വിദ്യര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച വിദ്യാര്‍ഥി പ്രതിരോധകുത്തിവയ്പ് എടുത്തിരുന്നില്ല. രോഗലക്ഷണം കാണിച്ച കുട്ടികള്‍ ഭാഗീകമായി മാത്രമേ കുത്തിവയ്പ്പ് എടുത്തിരുന്നുള്ളു. കഴിഞ്ഞ ദിവസമാണ് രോഗ ലക്ഷണം കാണിച്ച വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.