ഷൊർണ്ണൂർ: പൊലീസുകാരെ പരസ്യമായി വെല്ലുവിളിച്ച ഷൊർണ്ണൂർ എം.എൽ.എ പി.കെ.ശശി യുടെ നിലപാടിൽ സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി അഭിപ്രായം വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണ കുമാർ ആവശ്യപ്പെട്ടു.
പൊലീസ് ഭരണം ഏറ്റെടുക്കുവാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും പോലിസിനെ നിഷ്പക്ഷമായി പ്രവർത്തിക്കുവാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി –സി.പി.എം സംഘർഷം നടക്കുന്ന ഷൊർണ്ണൂർ-ചെർപ്പുളശ്ശേരി യിൽ സന്ദർശനം നടത്തുകയായിരുന്ന എം.എൽ.എ, സി.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ, സി.പി.എം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വച്ചാണ് വെല്ലു വിളിച്ചത്.
ഷൊർണ്ണൂർ സി.ഐ വർഗ്ഗീസ് അലക്സ് ചെർപ്പുളശ്ശേരി എസ്.ഐ, പി.സി.ചാക്കോ തുടങ്ങിയവർക്ക് നേരെ എം.എൽ.എ ശക്തമായ ഭീഷണി ഉയർത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് എം.എൽ.എ ഉയർത്തിയ വെല്ലുവിളിയിൽ സി.പി.എം ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിയത്.