ഫ്ളോറിഡ: ഫ്ലോറിഡയിലെ നിശാക്ലബ്ബിൽ ഇന്നു വെളുപ്പിനെയുണ്ടായ വെടിവെപ്പിൽ അസംഖ്യം പേർക്കു പരിക്കേറ്റതായി റിപ്പോർട്ട്. ഒർലാന്റോയിലെ പൾസ് നൈറ്റ് എന്ന സ്വവർഗ്ഗാനുരാഗികളുടെ നിശാക്ലബ്ബിലാണ് സംഭവം.
ഇരുപതോ അതിലധികമോ പേർക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്നാണ് നിഗമനം. വെടിവച്ചയാൾ നിശാക്ലബ്ബിനുള്ളിൽ തന്നെയുണ്ടെന്നും, അവിടെ പലരെയും ബന്ദികളാക്കിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. ആയുധധാരിയായൊരാൾ പെട്ടെന്നു കടന്നു വന്നു നിറയൊഴിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.
പൊലീസ് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ നിശാക്ലബ്ബിനു പുറത്ത് എത്തിയിട്ടുണ്ട്. എന്നാൽ സംഭവം നടന്നയുടൻ പൊലീസിന് സംഭവസ്ഥലത്തെത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുണ്ട്.