ദമാസ്കസ്: സിറിയയിലെ ദമാസ്കസിൽ ഇന്നലെ ഉണ്ടായ ഐ.എസിന്റെ ഇരട്ട ചാവേർ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 20 ആയി. സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ അറുപതിലേറെപ്പേർക്ക് പരിക്കേറ്റു.
ഷിയാ ആരാധനാലയത്തിന് സമീപത്തായാണ് സ്ഫോടനങ്ങൾ ഉണ്ടായത്. സയ്യദ ഷൈനബ പള്ളിയുടെ അടുത്തായാണ് സ്ഫോടനം നടന്നത്. കാറിലെത്തിയ ആക്രമണകാരികൾ പള്ളിക്കകത്തേക്ക് കടക്കുന്നത് തടഞ്ഞപ്പോഴായിരുന്നു ആക്രമണം. സിറിയയിൽ നിന്ന് പത്തു കിലോമീറ്റർ അകലെയായാണ് വിഖ്യാതമായ സയ്യദ ഷൈനബ പള്ളി സ്ഥിതി ചെയ്യുന്നത്.
മുഹമ്മദ് നബിയുടെ പൗത്രിയുടെ ശവകുടീരം എന്നറിയപ്പെടുന്ന ഈ പള്ളിക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പള്ളിക്ക് നേരെ മുൻപും പല പ്രാവശ്യം ആക്രമണം ഉണ്ടായിട്ടുണ്ട്.