ഇടുക്കി: കാലവര്‍ഷം ശക്തിയാർജ്ജിച്ചതോടെ കടുത്ത ആശങ്കയിലാണ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. കാറ്റിലും മഴയിലും ഇത്തവണയും കൃഷി നാശം ഉണ്ടാകുമോ ഭീതിയിലാണ് കര്ഷകകര്. കഴിഞ്ഞ വർഷം ഏക്കർ കണക്കിന് കൃഷി നശിച്ചെങ്കിലും ഇതു വരെ സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.
വേനലാനെങ്കിലും മഴയാണെങ്കിലും കടുത്ത പ്രതിസന്ധിയെയാണ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ നേരിടുന്നത്. കഴിഞ്ഞ കാലവർഷം വലിയ നഷ്ടമാണ് ഇവിടുത്തെ കര്‍ഷകര്‍ക്ക് ഉണ്ടാക്കിയത്. ഏക്കർ കണക്കിന് വാഴ കൃഷി കാറ്റില്‍ നിലം പതിച്ചു. ഇതോടെ ഇവിടുത്തെ കര്‍ഷക കുടുംബങ്ങള്‍ കടക്കെണിയിലും ആയി. കൃഷി നാശം വന്നവര്‍ക്ക് ധന സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് ഇന്നു വരെ ലഭിച്ചിട്ടില്ല.
മറ്റൊരു കാലവര്‍ഷം കൂടി എത്തിയതോടെ വലിയ ആശങ്കിലാണ് ഇവിടുത്തെ കര്‍ഷകര്‍. ഓണ വിപണി ലക്ഷ്യം വച്ച് ഏക്കർ കണക്കിന് സ്ഥലത്താണ് ഇത്തവണ കൃഷി ഇറക്കിയിരിക്കുന്നത്. ഇത്തവണ കൂടി കൃഷി നഷ്ടമായാല്‍ ഇവര്‍ക്ക് അത് കടുത്ത പ്രഹരമാകും. സര്‍ക്കാര്‍ സഹായങ്ങള്‍ യഥാസമയം ലഭിച്ചില്ലെങ്കില്‍ വഴകൃഷി ഉപേഷിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കര്‍ഷകര്‍.