ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിനു മുകളില്‍ അനധികൃത ഡ്രോണ്‍ പറന്നതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം വിമാനത്താവളം അടച്ചിട്ടു.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും, നിരവധി വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടതായും എയര്‍പോര്‍ട്ട് അതോറിട്ടി അറിയിച്ചു.
ഡ്രോണ്‍ പറത്തിയവരെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് ദുബായ് സിവില്‍ ഡിഫന്‍സും അറിയിച്ചു.