പെരുമ്പാവൂർ: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ വീരപ്പൻ സന്തോഷ് എന്ന കുപ്രസിദ്ധ കുറ്റവാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുള്ള ഇയാളുടെ പേരിൽ പെരുമ്പാവൂർ, അടിമാലി, കോതമംഗലം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. അതേസമയം ജിഷയുടെ അമ്മയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. ചോദ്യാവലി തയ്യാറാക്കി മൊഴിയെടുക്കൽ മാർഗ്ഗം സ്വീകരിച്ചിരുന്ന രീതി മാറ്റാനും, മൃദുസമീപനം ഒഴിവാക്കി ചോദ്യം ചെയ്യൽ ആരംഭിക്കാനും ഡി.ജി.പി നിർദ്ദേശിച്ചു.
സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇതു വരെ ഒരു തുമ്പും പൊലീസിനു ലഭിച്ചിട്ടില്ല.