ആലുവ: രാഷ്ട്രീയ സ്വയംസേവക സംഘം മുൻ പ്രചാരകൻ യു.പി.രാജഗോപാൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 72 വയസായിരുന്നു. പാലക്കാട് സ്വദേശിയായിരുന്ന അദ്ദേഹം, ചെക്കപ്പേട്ടൻ എന്ന പേരിലായിരുന്നു പ്രവർത്തകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.
പാലക്കാട് വിഭാഗ് പ്രചാരക്, വിശ്വവിഭാഗ് സംയോജകൻ തുടങ്ങിയ ചുമതലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആലുവ കാര്യാലയത്തിൽ വച്ചായിരുന്നു അന്ത്യം. അന്ത്യ കർമ്മങ്ങൾ പാലക്കാട് നടക്കുമെന്നാണ് സൂചന.