ആലപ്പുഴ: ചെങ്ങന്നൂർ കൃസ്ത്യൻ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാം വർഷ ബിഎസ് സി ബോട്ടണി വിദ്യാർത്ഥിനിയായ ആതിര യു കൃഷ്ണൻ ആണ് മരിച്ചത്. ഉടൻ തന്നെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പു ലഭിച്ചു . ജീവിതം മടുത്തെന്നാണ് കുറിപ്പിൽ എഴുതിയിട്ടുണ്ട്. രണ്ട് കൈയിലെയും ഞരമ്പ് മുറിക്കുകയും വിഷം കഴിക്കുകയും ചെയ്ത ശേഷമാണ് പെൺകുട്ടി കെട്ടിടത്തിനുമുകളിൽ നിന്ന് ചാടിയത്. ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.