അരൂക്കുറ്റി: ചേർത്തല അരൂക്കുറ്റിയിൽ കൈതപ്പുഴ കായലിൽ വളളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. അരൂക്കുറ്റി സ്വദേശികളായ ശ്യംലാൽ, ഭാര്യാസഹോദരന്‍ മനു എന്നിവരെയാണ് കാണാതായത്.
ഭക്ഷണം വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. വളളം കായലിൽ കണ്ടതിനെതുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. നാട്ടുകാരും പൊലീസും കോസ്റ്റൽ പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.