തിരുവനന്തപുരം: അതിരപ്പിളളി വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരസ്യപിന്തുണയുമായി കെ.മുരളീധരൻ എം.എൽ.എ. അതിരപ്പിളളിയിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്നും പരിസ്ഥിതിയുടെ പേരിൽ വികസനം തടയരുതെന്നും മുരളീധരൻ പറഞ്ഞു.
പരിസ്ഥിതിയുടെ പേരിൽ വികസനത്തെയും വികസനത്തിന്റെ പേരിൽ പരിസ്ഥിതിയെയും ബലികൊടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.