കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട് ഡിജിപി ലോക്നാഥ് ബഹ്റ സന്ദര്‍ശിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ സന്ദര്‍ശനം. അന്വേഷണം മാജിക്കല്ലെന്നും കൊലപാതകം ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ടെന്നും ഡിജിപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ചുമതലയേറ്റശേഷം ആദ്യമായാണ് ഡിജിപി ലോക്നാഥ് ബഹ്റ ജിഷയുടെ വീട്ടിലെത്തുന്നത്. രാവിലെ ഏഴേമുക്കാലോടെ അദ്ദേഹം ജിഷയുടെ വീട്ടിലെത്തി. ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ച അദ്ദേഹം വീട്ടിനുള്ളിലെ രേഖകളും വസ്ത്രങ്ങളും ഉള്‍പ്പെടെ പരിശോധിച്ചു.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ജിഷയുടെ അമ്മ രാജേശ്വരിയെയും ഡിജിപി സന്ദര്‍ശിച്ചു. ഇതിനു ശേഷം ഒന്നര മണിക്കൂറോളം ആലുവ പോലീസ് ക്ലബ്ബില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ വധം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഇതുവരെ യഥാര്‍ത്ഥ പ്രതിയെ പിടികൂടാനായിട്ടില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിപി പെരുമ്പാവൂരില്‍ നേരിട്ടെത്തിയത്.