കൊല്ലം: പരവൂർ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മീഷൻ മുൻ എം.പി പീതാംബരക്കുറുപ്പിനെ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് 12 മണിക്ക് ആശ്രാമം ഗസ്റ്റ് ഹൗസിൽ എത്തണമെന്ന് കാണിച്ച് പീതാംബരക്കുറുപ്പിന് സമൻസ് കൈമാറിയിരുന്നു.
വെടിക്കെട്ടിന് അനുമതി വാങ്ങിയതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ക്ഷേത്രം ഭരണ സമതി സെക്രട്ടറി കൃഷ്ണൻകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.