കൊല്ലം: പരവൂർ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര കമ്മീഷൻ മുൻ എം.പി പീതാംബരക്കുറിപ്പിനെ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി നാളെ 12 മണിക്ക് ആശ്രാമം ഗസ്റ്റ് ഹൗസിൽ എത്തണമെന്ന് കാണിച്ച് പീതാംബരക്കുറിപ്പിന് സമൻസ് കൈമാറി. വെടിക്കെട്ടിന് അനുമതി വാങ്ങിയതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ക്ഷേത്രം ഭരണ സമതി സെക്രട്ടറി കൃഷ്ണൻകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.