കാലിഫോർണിയ: കാലിഫോർണിയസർവകലാശാലയിലെ എയ്റോ നോട്ടിക് പ്രൊഫസറെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് ഇന്ത്യൻ വിദ്യാർത്ഥി. സർവകലാശാലയിലെ മുൻ ഗവേഷക വിദ്യാർത്ഥിയും ഖോരഗ്പൂർ ഐ.ഐ.ടിയിലെ മുൻ എയ്റോ നോട്ടിക് എഞ്ചിനീയറിംങ് വിദ്യാർത്ഥിയുമായിരുന്ന മൈനാക് സർക്കാരാണ് ലോസ് എഞ്ചൽസിലുള്ള കാലിഫോർണിയ യു.എൽ.സി.എ കോളേജിലെ പ്രൊഫസർ വില്യം ക്ലൂജിനെ കൊലപ്പെടുത്തിയ ശേഷം ബുധനാഴ്ച ആത്മഹത്യ ചെയ്യത്.
43000 ത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന അതി ബൃഹത്തായ സർവകലാശാലയാണ് യു.എൽ.സി.എ. തന്റെ കംപ്യൂട്ടർ കോഡ് അദ്ധ്യാപകൻ മോഷ്ടിച്ച് മറ്റാർക്കോ കൊടുത്തു എന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ നിഗമനം. മൈനാകിന്റെ വീട്ടിൽ പരിശോധന നടത്തിയ പൊലീസിന് പ്രൊഫസറുടെ ഉൾപ്പടെ കൊല നടത്താനുദ്ദേശിച്ചവരുടെ ഒരു ലിസ്റ്റ് ലഭിച്ചു. മൈനാക് സർക്കാരാണ് കൊല നടത്തിയതെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.