കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ.സുധാകരന്. പിണറായി വിജയന് മുഖ്യമന്ത്രിയായത് കേരളത്തിന്റെ ദുരന്തമാണ്. അഭിപ്രായ സർവ്വേകളിലൊന്നും തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് അൽപ്പം പോലും ജനപിന്തുണ ലഭിച്ചില്ല. അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിലെ ഫാസിസ്റ്റ് നയത്താൽ അവരോധിതനായ മുഖ്യമന്ത്രിയാണ് പിണറായി. സ്വന്തം മണ്ഡലത്തിൽ കള്ളവോട്ടിലൂടെ വിജയിച്ച ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയാണ് പിണറായി വിജയനെന്നും കെ.സുധാകരന് കാസർകോട്ട് പറഞ്ഞു.