കൊച്ചി: പെരുമ്പാവൂരിൽ ദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പട്ടികജാതി പട്ടിക വർഗ്ഗ സമുദായ സമരസമിതി ആവശ്യപ്പെട്ടു.
ജിഷ വധക്കേസിലെ കൊലപാതകിയെ ഉടന്‍ പിടികൂടുക, ജിഷ കൊല്ലപ്പെട്ട ഭവനം സ്മാരകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂൺ 17ന് കുറുപ്പംപടി പൊലീസ് സ്റ്റേഷന് പരിസരത്തു നിന്നും ജിഷയുടെ ഭവനത്തിലേക്ക് മാർച്ച് നടത്തുമെന്നും സമരസമിതി ഭാരവാഹികൾ കൊച്ചിയിൽ പറഞ്ഞു. കൊലപാതകത്തിന്റെ തെളിവുകൾ നശിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.