തലശ്ശേരി: തലശ്ശേരിയിൽ ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ചു. ഐ.ഡി.ബി.ഐ ബാങ്കിലെ സെയിൽസ് എക്സിക്യൂട്ടീവ് വിൽന വിനോദാണ് ബാങ്കിനകത്ത് സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു മരിച്ചത്.
സുരക്ഷാ ജീവനക്കാരന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി പുന്നാൽ സ്വദേശിയാണ് വിൽന. സുരക്ഷാജീവനക്കാരൻ ഹരീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.