ഭോപ്പാൽ: ആയുധസംഭരണശാലയിലുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് ഓഫീസർമാരും 15 ജവാന്മാരും കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ പുൽഗാവിലുള്ള സൈന്യത്തിന്റെ ആയുധസംഭരണശാലയിലാണ് ഇന്നു പുലർച്ചയോടെ തീയാളിപ്പടർന്നത്.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. അപകടകാരണം ഇനിയും കണ്ടെത്തിയിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിച്ചു വരികയാണ്. സംഭവത്തോടനുബന്ധിച്ച് ആയിരത്തോളം പ്രദേശവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്കു മാറ്റിയിട്ടുണ്ട്.