കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മാറ്റത്തിനെതിരെ പി സി ജോര്‍ജ് എംഎല്‍എ. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി കാണിക്കുന്ന വഞ്ചനയാണിത്. ചില ഇടനിലക്കാര്‍ വഴി ജയലളിതയുമായി നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ഭാഗമാണിതെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന് പരോക്ഷമായി പിന്തുണ നല്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി ഏറെ ദുഖകരമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. പിണറായി വിജയന് തമിഴ്നാടിന് മുന്നില്‍ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നത് കേരളത്തിലെ ജനങ്ങളുടെ ജീവന് പന്താടുന്നതിന് തുല്യമാണ്.
ഉടന്‍തന്നെ സര്‍വ്വകക്ഷിയോഗം വിളിച്ച് പറഞ്ഞത് അബദ്ദമാണെന്ന് ജനങ്ങളുടെ മുന്നില്‍ തുറന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും പി സി ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്തുള്ള ചില ഇടനിലക്കാര്‍ വഴി പിണറായി വിജയന് ജയലളിതയുമായി നടത്തുന്ന കൂട്ടുകച്ചവടത്തിന്റെ ഭാഗമാണിതെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിലും വിശദമായ പഠനത്തിന് ശേഷമേ തീരുമാനം എടുക്കാവൂ. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭയില്‍ അവസരം ഒരുക്കണം.