ന്യൂഡല്‍ഹി: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിനാവില്ല. ഡാം സുരക്ഷിതമെന്ന നിലപാട് പിണറായി വിജയന് ആവര്‍ത്തിച്ചു.
അതിരപ്പിള്ളി ജലവൈദ്യുതിയെ ബന്ധപെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ താന്‍ വൈദ്യുതി മന്ത്രി ആയിരിക്കെ ആരംഭിച്ചതാണെന്ന് പിണറായി വിജയന് വ്യക്തമാക്കി. വെള്ളച്ചാട്ടത്തിനെ ബാധിക്കുന്ന രീതിയിലല്ല അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്. അതിരിപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നേരത്തേ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രണ്ടു തവണ പാരിസ്ഥിതികാനുമതി ലഭിച്ചിട്ടുമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപെട്ട് പിണറായി വിജയന് കഴിഞ്ഞ ദിവസം എടുത്ത നിലപാട് ഇന്നും ആവര്‍ത്തിച്ചു. പഠന റിപ്പോര്‍ട്ടുകളുടേയും കോടതി വിധികളുടേയും അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും പിണറായി വിജയന് പറഞ്ഞു.
ഈ വിഷയത്തില്‍ തമിഴ്നാടുമായി സംഘര്‍ഷമല്ല വേണ്ടത്. പുതിയ ഡാം നിര്മ്മിക്കന് കേരളത്തിന് ഒറ്റയ്ക്ക് സാധിക്കില്ലെന്നും നിയമസഭ പാസ്സാക്കിയ പ്രമേയത്തിലും ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി